മിനിക്കഥ
--------
കൊറോണ കാലത്ത് പാദരക്ഷ..
************
രണ്ടിൽ ചില്വാനം മാസം മുമ്പ് കുടകിൽ നിന്നും കാറ് പിടിച്ചു വന്നപ്പോൾ വീടിന്റെ ഉമ്മറപ്പടിയിൽ അഴിച്ചു വെച്ചതാണ് ഷൂ..
ലോക്ഡൗണിൻറെ നാലാംഘട്ടത്തിൽ ഇളവുണ്ടെന്നറിഞ്ഞാണ് അതിൻറടുത്ത് ചെന്നത്. വെച്ചിടത്ത് അതുണ്ടായിരുന്നില്ല..
അന്വേഷിച്ചു കണ്ടുപിടിച്ചത് മിറ്റത്തിൻറെ മൂലയിൽ നിന്നായിരുന്നു.
ഒന്ന് ശോഷിച്ചതു പോലെ..
എന്തേ ഇറങ്ങി കളഞ്ഞത്..
ഒട്ടധികം അതിശയത്തോടെ എന്നെ നോക്കി..
ഉടമസ്ഥൻ കൊറോണ മൂലം മരിച്ചു പോയിട്ടുണ്ടാവുമെന്ന് കരുതി..
മുനീർ എടനീർ

Comments
Post a Comment