Posts

മാസ്ക്

Image
Mask :ഒരു നിർവചനം  ----  ---------   പ്രശസ്ത ദാർശനികനും പ്രഭാഷകനും മാസ്കിയോളജിയിൽ കാംബ്റിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫെല്ലോഷിപ്പ് ലഭിച്ചയാളുമായ ദാമു അതൃക്കുഴി തൻറെ തീസീസിൽ ഒരിടത്ത് പറഞ്ഞത്-  Mask is mask but  mask not a mask.. എന്നാണ്. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തത് കൊണ്ട് ആ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്.     മാസ്ക് എന്നാൽ മുഖത്തെ മറക്കുന്ന ഒന്നാണ്.  മുഖംമൂടി, പൊയ്മുഖം എന്നൊക്കെ വിവക്ഷ ! കോവിഡിനുംമുമ്പേ നമ്മൾ പലരും (ഭൂരിഭാഗം പേരും)അണിഞ്ഞിരിക്കുന്ന ഒന്നിനെയാണ് മാസ്ക് എന്ന് പറയുന്നതെന്ന് സാരം.. എന്നാൽ ഈ കൊറോണ കാലത്ത് നമ്മൾ കെട്ടിവെച്ചിരിക്കുന്നത് വായും മൂക്കും മാത്രമാണ്.  പണ്ടുകാലത്ത് മുത്തശ്ശിമാർ അച്ചാറുണ്ടാക്കിയാൽ കേടുകൂടാതെ സൂക്ഷിക്കാൻ ചീനഭരണിയിലിട്ട് തുണികൊണ്ടോ മറ്റോ ഭരണിയുടെ വായമൂടി കെട്ടുമായിരുന്നു. അതിനെ വായ്പൊതി കെട്ടൽ എന്നാണ് പറയാറ്. എങ്കിൽ അണുക്കളോ ഫംഗസോ വരില്ലത്റെ. അത് പോലെയുള്ള ഒരു കെട്ടിവെക്കലല്ലെ ഇതും ! ഒരു പക്ഷെ ദാമു അതൃക്കുഴി ഇംഗ്ലീഷിൽ പറഞ്ഞതും മാസ്കിൻറെ മേലെ മറ്റൊരു മാസ്ക് കെട്ടിവെച്ചതിനെ കുറി...

കഥ

Image
കഥ  ::::::    കൊറോണ കാലത്തെ ശ്വാന വിലാപം     -----------  മാലിന്യ കൂമ്പാരത്തിൽ  പ്രതീക്ഷ കൈവെടിയാതെ  ആ മൂന്ന്  നായകളൂം ആഴത്തിൽ തന്നെ പരതികൊണ്ടിരുന്നു.  കഴിഞ്ഞ കുറെ ദിവസങ്ങളെ പോലെ പടവലത്തിൻറെയും വെളളരിയുടെയും ഉരുളക്കിഴങ്ങിൻറെയും അവശിഷ്ടങ്ങൾ മാത്രമേ കിട്ടിയുളളൂ. നിവൃത്തികേട് അന്നനാളത്തെ ബോധിപ്പിക്കാൻ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ഒരെല്ലോ മാംസകഷ്ണമോ കിട്ടാതെ മാസങ്ങളായിരിക്കുന്നു.  -ഈ മനുഷ്യർ നായിൻറെ മക്കൾ ഇതെന്തു ഭാവിച്ചാണ്... കൊറോണയെന്നും കോവിഡെന്നും പറഞ്ഞ് വീട്ടിലടച്ചിരിക്കയാണ്. ഇങ്ങനെയായാൽ നമ്മളെന്തുചെയ്യും... -മുനീർ എടനീർ

മിനിക്കഥ

Image
മിനികഥ  -------- കൊറോണ കാലത്ത്  പാദരക്ഷ.. ************   രണ്ടിൽ ചില്വാനം മാസം മുമ്പ് കുടകിൽ നിന്നും കാറ് പിടിച്ചു വന്നപ്പോൾ വീടിന്റെ ഉമ്മറപ്പടിയിൽ അഴിച്ചു വെച്ചതാണ് ഷൂ..   ലോക്ഡൗണിൻറെ നാലാംഘട്ടത്തിൽ ഇളവുണ്ടെന്നറിഞ്ഞാണ് അതിൻറടുത്ത് ചെന്നത്. വെച്ചിടത്ത് അതുണ്ടായിരുന്നില്ല.. അന്വേഷിച്ചു കണ്ടുപിടിച്ചത് മിറ്റത്തിൻറെ മൂലയിൽ നിന്നായിരുന്നു. ഒന്ന് ശോഷിച്ചതു പോലെ.. എന്തേ ഇറങ്ങി കളഞ്ഞത്..   ഒട്ടധികം അതിശയത്തോടെ എന്നെ നോക്കി..  ഉടമസ്ഥൻ കൊറോണ മൂലം മരിച്ചു പോയിട്ടുണ്ടാവുമെന്ന് കരുതി.. മുനീർ എടനീർ
Image
സഫൂറ സർഗാറിനെ പോലെ ആനയ്ക്കു മതമില്ലാത്തതും ആന കേരളത്തിലായതും നന്നായി അല്ലെങ്കിൽ ആന ഗർഭിണിയാണെന്നും വയറ്റിലൊരു കുഞ്ഞുമുണ്ടെന്ന കാര്യം ആരും അറിയില്ലായിരുന്നു. Abdul Kader CA

Pranayam

Image
-  അബ്ദുൽ റൈഫ് എതിർത്തോട് ഒരു നാൾ... ഇല തേടി വരാറുള്ള ശിശിരത്തെ തേടി ഞാൻ യാത്രയാകും. ഒരിക്കലെങ്കിലും എന്നിലെ പനിനീർ പുഷ്പത്തെ പരിണയിച്ചിട്ടുണ്ടെങ്കിൽ...അന്നു നീ വരിക. യാത്ര ചോദിക്കാനായി ഞാൻ കാത്തിരിക്കും. അടുത്ത വസന്തവും കഴിഞ്ഞ്, നിന്റെ ഓർമ്മകളിൽ എന്നെ പുനർജീവിപ്പിക്കുക.  എന്നിട്ട്.... നീയെന്റെ ഹൃദയത്തിൽ ചേക്കേറുക. വ്യസനം കൊണ്ട് മാറു പൊട്ടുമാറ് വെമ്പിനിൽക്കുമാ കാർമേഘ കെട്ടുകളിൽ നിന്ന്, ഇണത്തുള്ളികളായി വീണ്ടും നമുക്ക് ഭൂമിയിൽ ഒരുമിച്ച് ചേക്കേറാം. പകലുറങ്ങുവോളം ചിന്തകളുടെ ചിതയിൽ നോക്കി തീ കായാം. ഇരുട്ട് നമ്മെ ആലിംഗനം ചെയ്യുമ്പോൾ... നക്ഷത്ര ശോഭകളെ സാക്ഷി നിർത്തി.... സ്വപ്നങ്ങളെ വാനിൽ പതിപ്പിച്ചു വയ്ക്കാം. അവിടെ വച്ച് നമ്മുക്ക് പ്രണയം പങ്കിടാം. ഒടുവിൽ കരളു പകുത്തെടുക്കാൻ വരുന്ന  പകലുകൾക്കു കാത്തുനിൽക്കാതെ.... ബാക്കി വന്ന സ്വപനങ്ങളെ കൈക്കുമ്പിളിലൊതുക്കി നമുക്ക് ഒരുമിച്ച് യാത്ര പോവാം. പ്രണയം തോൽക്കാത്തൊരിടത്തേക്ക്.

അബ്ദുൽ കാദർ എതിർത്തോട്

Image
കൊറോണയുടെ ആക്രമണങ്ങൾക്കൊപ്പം നീന്താൻ തുടങ്ങിയ ഒരു പ്രഭാതം.  'ഠിം' വാതിലിന് ആരോ തട്ടുന്നത് കേട്ടാണ് അയാൾ ഉറക്കമുണർന്നത്. മടിയോടെ  കിടക്കയിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു. മുറ്റത്ത് ഒരു കണ്ടെയ്നർ നിറയെ ആളുകളെ അയാൾ കണ്ടൂ. കാര്യമെന്താണെന്നറിയാൻ വേണ്ടി  പുറത്തേക്കിറങ്ങി യതും രണ്ടു വലിയ മനുഷ്യർ അയാളുടെ മുമ്പിലേക്ക് വന്നു. ' എങ്ങോട്ടാ പോകുന്നത്,സമയമായി .വേഗം ഒരുങ്ങി വാ' അവർ കല്പിച്ചു.അയാള് ഒന്നും മനസ്സിലാകാതെ അവരെ തന്നെ നോക്കി നിന്നു. അവർ അയാളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു,  ' ഇനി മുതൽ നിങ്ങള് ഞങ്ങളുടെ കമ്പനിയുടെ മുതലാണ്, ധനമന്ത്രിയുടെ ഇന്നലത്തെ വാർത്ത സമ്മേളനത്തിൽ ഈ നാട്ടിലെ ജനങ്ങളെ ഞങ്ങളുടെ കുത്തക കമ്പനിക്ക്‌ വിറ്റ വിവരം ഉണ്ടായിരുന്നു, ഇടക്കൊക്കെ വാർത്ത കേൾക്കുന്നത് നല്ലതാണ്,'   അവരുടെ മറുപടി കേട്ട അയാൾക്ക് തല കറങ്ങുന്നത് പോലെ തോന്നി. പക്ഷേ ! ഒന്നും പറയാനാകാതെ അയാളും അ വണ്ടിയിൽ കയറി. അപ്പോഴും ആ വണ്ടിയിലെ ടിവിയിൽ    മൻ കി ബാതിലൂടെ അച്ഛാ ദിൻ ആയേഗ യുടെ പരസ്യം ഓടുന്നുണ്ടായിരുന്നു .