മാസ്ക്

Mask :ഒരു നിർവചനം 
----  ---------

  പ്രശസ്ത ദാർശനികനും പ്രഭാഷകനും മാസ്കിയോളജിയിൽ കാംബ്റിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഫെല്ലോഷിപ്പ് ലഭിച്ചയാളുമായ ദാമു അതൃക്കുഴി തൻറെ തീസീസിൽ ഒരിടത്ത് പറഞ്ഞത്- 
Mask is mask but 
mask not a mask.. എന്നാണ്.
ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്തത് കൊണ്ട് ആ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ലെങ്കിലും ഒരു കാര്യം വ്യക്തമാണ്.

    മാസ്ക് എന്നാൽ മുഖത്തെ മറക്കുന്ന ഒന്നാണ്. 
മുഖംമൂടി, പൊയ്മുഖം എന്നൊക്കെ വിവക്ഷ !
കോവിഡിനുംമുമ്പേ നമ്മൾ പലരും (ഭൂരിഭാഗം പേരും)അണിഞ്ഞിരിക്കുന്ന ഒന്നിനെയാണ് മാസ്ക് എന്ന് പറയുന്നതെന്ന് സാരം..

എന്നാൽ ഈ കൊറോണ കാലത്ത് നമ്മൾ കെട്ടിവെച്ചിരിക്കുന്നത് വായും മൂക്കും മാത്രമാണ്. 
പണ്ടുകാലത്ത് മുത്തശ്ശിമാർ അച്ചാറുണ്ടാക്കിയാൽ കേടുകൂടാതെ സൂക്ഷിക്കാൻ ചീനഭരണിയിലിട്ട് തുണികൊണ്ടോ മറ്റോ ഭരണിയുടെ വായമൂടി കെട്ടുമായിരുന്നു. അതിനെ വായ്പൊതി കെട്ടൽ എന്നാണ് പറയാറ്. എങ്കിൽ അണുക്കളോ ഫംഗസോ വരില്ലത്റെ.
അത് പോലെയുള്ള ഒരു കെട്ടിവെക്കലല്ലെ ഇതും !
ഒരു പക്ഷെ
ദാമു അതൃക്കുഴി ഇംഗ്ലീഷിൽ പറഞ്ഞതും മാസ്കിൻറെ മേലെ മറ്റൊരു മാസ്ക് കെട്ടിവെച്ചതിനെ കുറിച്ച് തന്നെ ആയിരിക്കുമോ...?


✍ മുനീർ എടനീർ 

Comments

Popular posts from this blog

അബ്ദുൽ കാദർ എതിർത്തോട്

മിനിക്കഥ