കഥ
::::::
കൊറോണ കാലത്തെ ശ്വാന വിലാപം
-----------
മാലിന്യ കൂമ്പാരത്തിൽ പ്രതീക്ഷ കൈവെടിയാതെ ആ മൂന്ന് നായകളൂം ആഴത്തിൽ തന്നെ പരതികൊണ്ടിരുന്നു.
കഴിഞ്ഞ കുറെ ദിവസങ്ങളെ പോലെ പടവലത്തിൻറെയും വെളളരിയുടെയും ഉരുളക്കിഴങ്ങിൻറെയും അവശിഷ്ടങ്ങൾ മാത്രമേ കിട്ടിയുളളൂ.
നിവൃത്തികേട് അന്നനാളത്തെ ബോധിപ്പിക്കാൻ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നു.
ഒരെല്ലോ മാംസകഷ്ണമോ കിട്ടാതെ മാസങ്ങളായിരിക്കുന്നു.
-ഈ മനുഷ്യർ നായിൻറെ മക്കൾ ഇതെന്തു ഭാവിച്ചാണ്...
കൊറോണയെന്നും കോവിഡെന്നും പറഞ്ഞ് വീട്ടിലടച്ചിരിക്കയാണ്.
ഇങ്ങനെയായാൽ നമ്മളെന്തുചെയ്യും...
-മുനീർ എടനീർ

Comments
Post a Comment